13 February, 2023 08:51:08 PM


ഡിബേറ്റ്: സ്വന്തം അഭിപ്രായം പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ



കൊച്ചി ഡിബേറ്റ് എന്നത് വെറും മത്സരമോ സമ്മാനം ആരു നേടുന്നോ എന്നതിലുപരി  സ്വന്തം അഭിപ്രായം പറഞ്ഞു  ഫലിപ്പിക്കാനുള്ള കഴിവാണെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കളമശ്ശേരി നുവാൽസിൽ ദേശീയ പാർലമെന്‍ററി ഡിബേറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൂന്നു ദിവസങ്ങളിലായി നടന്ന മത്സരത്തിന്‍റെ സമാപന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ മുഖ്യാതിഥിയായിരുന്നു. രാജ്യത്തൊട്ടാകെ നിന്ന് 28 ടീമുകൾ പങ്കെടുത്ത ഡിബേറ്റിൽ ഐ ഐ ടി മുംബൈയും ട്രിപ്പിൾ  ഐ ടി ഹൈദരാബാദും ചേർന്ന ടീം ഒന്നാം സ്ഥാനം നേടി.  വി ആർ കൃഷണ അയ്യർ സ്മാരക എവർ റോളിങ്ങ് ട്രോഫ്യ്ക്കു വി ഐ ടി ടീം  അർഹരായി . വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി.

ചിത്രവിവരണം: നുവാൽസിൽ നടന്ന പാർലമെൻററി ഡിബേറ്റ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K