02 March, 2023 12:36:03 PM


ചെത്തിപുഴയിലെ വില്ലേജ് ഓഫീസിൽ തീപിടിത്തം; ഉപകരണങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചു



ചങ്ങനാശേരി: ചെത്തിപുഴയിലെ വില്ലേജ് ഓഫീസിൽ തീപിടിത്തം. പുലർച്ചെ  പുക കണ്ട നാട്ടുകാർ  ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആകാനാണ് സാധ്യത എന്ന് സൂചന.


ഓഫീസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂർണ്ണമായും കത്തി നശിച്ചു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയതിനാൽ കൂടുതൽ നാശം നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ജില്ലാ കളക്ടർ Dr പി.കെ ജയശ്രീയും,ചങ്ങനാശ്ശേരി തഹസിൽദാരും, വില്ലേജ് ഓഫീസിൽ എത്തി  പരിശോധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K