03 March, 2023 08:17:02 PM


മൈദ അടങ്ങിയ ചാക്കുകള്‍ വലിച്ചുകീറി; കയറ്റിറക്കു തൊഴിലാളിക്കെതിരെ വ്യാപാരി



ഏറ്റുമാനൂര്‍: നഗരത്തിലെ കച്ചവടസ്ഥാപനത്തില്‍ എത്തിയ മൈദ കയറ്റിറക്കുതൊഴിലാളികള്‍ ഉപയോഗയോഗ്യമല്ലാതാക്കിയെന്ന് പരാതി. പേരൂര്‍ കവലയ്ക്കു സമീപം ടെമ്പിള്‍ റോഡിലെ അഞ്ജലി ട്രോഡിംഗ് കമ്പനിയില്‍ ഇന്നലെ എത്തിയ ഒരു ലോഡ് മൈദയാണ് ചാക്കുകള്‍ കീറിമുറിച്ചതിനാല്‍ ഭക്ഷ്യസുരക്ഷാഭീഷണി നേരിടുന്നത്. ലോഡ് ഇറക്കുന്നതിനിടെ ഒരു തൊഴിലാളി മനഃപൂര്‍വം ഹുക്ക്കൊണ്ട് ചാക്കുകള്‍ വലിച്ചുകീറുകയായിരുന്നുവെന്നാണ് സ്ഥാപനമുടമ അലന്‍ അലക്സിന്‍റെ പരാതി.


ചാക്കുകള്‍ കീറിയതിനാല്‍ ഇതിനുള്ളിലെ മൈദ എളുപ്പം കേടുവരാനും അതിലൂടെ വന്‍നഷ്ടം ഉണ്ടാകാനും സാധ്യതയുള്ളതായി സ്ഥാപനമുടമ ഭയക്കുന്നു. 21 ചാക്കുകളാണ് ഇപ്രകാരം കീറിമുറിച്ചിട്ടുള്ളത്. സംഭവത്തില്‍ ഉത്തരവാദിയായ തൊഴിലാളി ടോമി തോമസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനമുടമ അലന്‍ അലക്സ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K