25 March, 2023 07:12:34 PM


മന്ത്രിമാർ പങ്കെടുക്കുന്ന താലൂക്കുതല അദാലത്ത് 'കരുതലും കൈത്താങ്ങും' മേയ് രണ്ടു മുതൽ



കോട്ടയം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്ത് മേയ് രണ്ടു മുതൽ ഒമ്പതു വരെ നടക്കും. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. മേയ് രണ്ട്-കോട്ടയം, നാല്-ചങ്ങനാശേരി, ആറ്-കാഞ്ഞിരപ്പള്ളി, എട്ട്-മീനച്ചിൽ, ഒൻപത്-വൈക്കം എന്നീ തീയതികളിലാണ് താലൂക്കുകളിൽ അദാലത്ത്. ഏപ്രിൽ ഒന്നു മുതൽ 10 വരെ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. www.karuthal.kerala.gov.in എന്ന വെബ് സൈറ്റിലാണ് പരാതി നൽകേണ്ടത്.


അദാലത്തിലെ പരാതികൾ അതതുദിവസം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി ഓരോ വകുപ്പിലും ജില്ലാ ഓഫീസർ കൺവീനറായി ജില്ലാ അദാലത്ത് സെൽ രൂപീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വകുപ്പുകൾ മുന്നൊരുക്കങ്ങളും തുടർനടപടികളും സ്വീകരിക്കണം. ഡെപ്യൂട്ടി കളക്ടർ കൺവീനറും തഹസിൽദാർ ജോയിന്റ് കൺവീനറുമായി താലൂക്ക് തല അദാലത്ത് സെൽ രൂപീകരിക്കും. ജില്ലാ കളക്ടർ ചെയർമാനും ആർ.ഡി.ഒ.മാർ വൈസ് ചെയർമാനും ജില്ലാ പ്ലാനിംഗ് ഓഫീസർ അംഗമായും ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെൽ രൂപീകരിക്കും.


അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ


-ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം)
-സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ -തണ്ണീർത്തട സംരക്ഷണം
-ക്ഷേമപദ്ധതികൾ
-പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
-സാമൂഹിക സുരക്ഷ പെൻഷൻ
-പരിസ്ഥിതി മലിനീകരണം
-തെരുവ് നായ സംരക്ഷണം/ ശല്യം
-അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്
-തെരുവുവിളക്കുകൾ
-അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും
-വയോജന സംരക്ഷണം
-കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ
-പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും
-റേഷൻ കാർഡ്
-വന്യജീവി ആക്രണങ്ങളിൽ നിന്നുളള സംരക്ഷണം
-വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ
-വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം
-കൃഷിനാശത്തിനുള്ള സഹായങ്ങൾ
-കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്
-ഭക്ഷ്യ സുരക്ഷ
-മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
-ആശുപത്രികളിലെ മരുന്നുക്ഷാമം
-ശാരീരിക / ബുദ്ധി / മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ
-വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ
-എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
-പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
-വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K