10 April, 2023 08:42:26 AM


പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോ​റി ക​യ​റി ദാ​രു​ണാ​ന്ത്യം



മലപ്പുറം: പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് മി​നി ലോ​റി ക​യ​റി ദാ​രു​ണാ​ന്ത്യം. എ​ട​പ്പാ​ൾ ക​ണ്ണ​ഞ്ചി​റ​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർച്ച ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. 


നാ​ടോ​ടി​സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. ഇ​വി​ടെ​യു​ള്ള ഹോ​ട്ട​ലി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ദേ​ഹ​ത്താ​ണ് മി​നി ലോ​റി ക​യ​റി​യ​ത്. ഹോ​ട്ട​ലി​ലെ മാ​ലി​ന്യം എ​ടു​ക്കാ​ൻ വ​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സ്ത്രീ ​സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K