11 April, 2023 01:50:41 AM


ജോ​സ് കെ. ​മാ​ണി​യു​ടെ മ​ക​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും: കേസ് ദുർബലപ്പെടുത്താൻ പോലീസ് ശ്രമിച്ചു



കോ​ട്ട​യം: ഇ​ന്നോ​വ കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ മ​ക​ൻ കെ.​എം. മാ​ണി ജൂ​ണി​യ​റി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. മൂ​ന്ന് മാ​സ​ത്തേ​ക്കെ​ങ്കി​ലും കെ.​എം. മാ​ണി ജൂ​ണി​യ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ടം ന​ട​ന്ന മ​ണി​മ​ല ബി​എ​സ്‌​എ​ന്‍​എ​ൽ ഓ​ഫീ​സി​ന് സ​മീ​പ​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്രാ​ഥ​മി​ക പ​രി​ശോ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​ന​ട​പ​ടി​യു​ടെ തു​ട​ർ​ച്ച​യാ​യി ആ​ണ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലിലേക്ക് ക​ട​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​കും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക.

ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മ​ണി​മ​ല പ​താ​ലി​പ്ലാ​വ് കു​ന്നും​പു​റ​ത്ത്താ​ഴെ മാ​ത്യു ജോ​ൺ (35), ജി​ൻ​സ് ജോ​ൺ (30) എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. KL-07-CC-1717 എ​ന്ന ഇ​ന്നോ​വ കാ​റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും മ​ര​ണ​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ എതിർദിശയിൽ നിന്നും മ​ണി​മ​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ​യ്ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അതേസമയം, വാഹനാപകട കേസ് ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായി ദൃക്സാക്ഷികൾ. എഫ്.ഐ.ആറിൽ വാഹനം ഓടിച്ച ഡ്രൈവറുടെ പേര് ചേർക്കാതെ 47 വയസ്സെന്ന് രേഖപ്പെടുത്തി യഥാർഥ ഡ്രൈവറെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായാണ് പ്രധാന ആരോപണം.

അമിതവേഗത്തിൽ റാന്നി ഭാഗത്ത് നിന്നും വന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ നാലുപ്രാവശ്യം വട്ടംകറങ്ങി. ഇതേസമയം എതിർദിശയിൽ മണിമല ഭാഗത്തു നിന്ന് വരുകയായിരുന്ന ആക്ടീവ സ്കൂട്ടർ റോഡിൽ വട്ടംകറങ്ങിയ കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ഇതോടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇരുവരും റോഡിൽ തെറിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഇതിന് വിരുദ്ധമായാണ് എഫ്.ഐ.ആർ തയാറാക്കിയത്. ഒരേ ദിശയിൽ വരുകയായിരുന്ന വാഹനങ്ങളിൽ സ്കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് വരുത്താനുള്ള ശ്രമമാണ് നടന്നത്.

യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിച്ചത് ജോസ് കെ. മാണിയുടെ സഹോദരി ഭർത്താവിന്‍റെ ഇന്നോവ കാറുമായാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത് അപകടം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ ജോസ് കെ. മാണിയുടെ ബന്ധുവിൽ നിന്നാണ്. അപകടം ഉണ്ടാകുമ്പോൾ കാർ ഓടിച്ചിരുന്നത് വളരെ പ്രായം കുറഞ്ഞയാളായിരുന്നുവെന്നും ഇയാളുമായി താൻ സംസാരിച്ചപ്പോൾ ഒരു അബദ്ധം പറ്റിയതാണെന്നും മഴ പെയ്ത് റോഡിൽ വഴുക്കലുണ്ടായതു മൂലം വാഹനം നിയന്ത്രിക്കാനായില്ലെന്നും ദൃക്സാക്ഷിയോട് യുവാവ് പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K