08 August, 2016 10:51:51 AM


ചരിത്ര നേട്ടത്തോടെ ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനലിലേക്ക്



റിയോ ഡി ജനീറോ : ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍ ചരിത്ര നേട്ടം കുറിച്ചുകൊണ്ട് ജിംനാസ്റ്റിക്സ് ഫൈനലില്‍ കടന്നു. ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മല്‍സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ 8-ാം സ്ഥാനത്തോടെയാണ് ദീപ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. ജിംനാസ്​റ്റിക്കിലെ അൺ ഇൗവൻ ബാർസ്​ വിഭാഗത്തിലാണ്​ നേട്ടം.  ആദ്യ മൂന്ന്​ ഡിവിഷനുകൾ അവസാനിക്കു​േമ്പാൾ വോൾട്ട്​ ഇനത്തിൽ ആറാം സ്​ഥാനത്തായിരുന്ന ദീപ, നാലാം ഡിവിഷനിൽ എഴാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടെങ്കിലും എട്ടാം സ്​ഥാനം നിലനിർത്തിക്കൊണ്ട് ഫൈനലിലേക്ക് കടക്കുകയായിരുന്നു. ആഗസ്റ്റ്14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മല്‍സരം നടക്കുക.

ആർട്ടിസ്​റ്റിക്ക്​ ജിംനാസ്​റ്റിക്കിൽ വോൾട്ട്​ ,അൺ ഇൗവൻ ബാർ, ബാലൻസ്​ ബീം, ഫ്​ളോർ എക്​സസൈസ്​ ,എന്നീ വിഭാഗങ്ങളിലാണ്​ ദീപ മൽസരിച്ചത്​. 1964 പുരുഷ വിഭാഗത്തിലാണ്​ ഇന്ത്യ അവസാനമായി യോഗ്യത നേടിയത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K