29 April, 2023 05:13:14 PM


എം ജിയിൽ ഓഫ് ക്യാമ്പസ് യു.ജി, പി.ജി. പരീക്ഷകൾക്ക് അപേക്ഷ നൽകാം



കോട്ടയം: ഓഫ് ക്യാമ്പസ് യു.ജി, പി.ജി. കോഴ്‌സുകളുടെ സപ്ലിമെൻററി ചാൻസ്,  മെഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ നൽകാം. മെയ് 16 വരെ പിഴ കൂടാതെ ഫീസ് അടയ്ക്കാം.  മെയ് 17 ന് പിഴയോടു കൂടിയും മെയ് 18 ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

ആദ്യ മെഴ്‌സി ചാൻസുകാർ 5515 രൂപയും രണ്ടാം മെഴ്‌സി ചാൻസുകാർ 7720 രൂപയും മൂന്നാം മെഴ്‌സി ചാൻസുകാർ 11025 രൂപയും സ്‌പെഷ്യൽ മെഴ്‌സി ചാൻസുകാർ 13000 രൂപയും പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം. പരീക്ഷകൾ ആരംഭിക്കുന്ന തീയതി പിന്നീട് അിറയിക്കും.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K