08 May, 2023 09:26:41 AM


താനൂര്‍ ബോട്ടപകടം; മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദയാത്രയ്ക്ക് ഉപയോഗിച്ചു



മലപ്പുറം: താനൂര്‍ ഓട്ടുംപുറം തൂവല്‍ത്തീരത്തു 22 പേരുടെ മരണത്തിനു കാരണമായ വിനോദയാത്ര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും സൂചന. ബോട്ടിന്‍റെ വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനും സൗകര്യമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K