30 May, 2023 06:03:42 PM


കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ തീപിടിത്തം; ആളപായമില്ല



കോട്ടയം: തിരുനക്കര ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ തീപിടിത്തം. കൂത്തമ്പലത്തിന്‍റെ വാതിലുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ്​ സംഭവം. കൂത്തമ്പലത്തിന്‍റെ വാതിലിൽ നിന്ന്​ പുക ഉയരുന്നത്​ ജീവനക്കാരാണ്​ ആദ്യം കണ്ടത്​. വെള്ളം ഒഴിച്ച്​ കെടുത്തിയെങ്കിലും വീണ്ടും പുകഞ്ഞുകൊണ്ടിരുന്നു. ഇതോടെ അഗ്നിരക്ഷാസേനയെത്തിയാണ്​ തീ പൂർണമായി കെടുത്തിയത്​. ഷോർട്ട്​ സർക്യൂട്ട്​ ആണ്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K