05 June, 2023 09:09:54 AM


പന്തുകളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി



കോഴിക്കോട്: പന്തുകളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവരാണ് തിരയിൽപ്പെട്ട് മരിച്ചത്. 

ഇന്നലെ രാവിലെ 8 മണിയോടെ വിദ്യാർഥികൾ പന്തുകളിക്കുന്നതിനിടെ കടലിൽപെടുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഒരു കുട്ടിയുടെ മൃതുദേഹം കണ്ടെത്തിയിരുന്നു. വെള്ളയിൽ പുലിമുട്ട് ഹാർബറിന് സമീപത്ത് നിന്നും ആദിൽ ഹസന്‍റെ മൃതദേഹം ഇന്ന് പുലർച്ചെ നാലേ മുക്കാലോടെയും മുഹമ്മദ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K