16 August, 2016 10:01:59 PM


പട്ടികജാതി /വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി, പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുളള കമ്പ്യൂട്ടര്‍ ഒ ലെവല്‍ -ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് കോഴ്‌സ് നടത്തുന്നു. പ്രായം: 30 വയസിനു താഴെ. 12-ാം ക്ലാസ്സോ അതിനു മുകളിലോ അല്ലെങ്കില്‍ പത്താം ക്‌ളാസും ഐ.റ്റി.ഐയും (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ & ഇന്‍സ്ട്രുമെന്റേഷന്‍) പാസ്സായവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്‌സില്‍ ചേരാം. സൗജന്യ കോഴ്‌സിന് പ്രതിമാസം 500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താല്‍പര്യമുളളവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു/ഐ.റ്റി.ഐ, റേഷന്‍കാര്‍ഡ്/വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തൈക്കാടുളള ഓഫീസില്‍ എത്തണം. ഫോണ്‍ 0471 -2332113


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K