16 August, 2023 10:20:17 AM


മുക്കത്ത് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച കാർ നിർത്താതെ പോയി



കോഴിക്കോട്: മുക്കം മണാശേരിയിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മൽ ഗണേശൻ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെ മണാശ്ശേരി സ്കൂളിന് സമീപത്താണ് അപകടം ഉണ്ടായത്.


മുക്കത്തു നിന്നും മണാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഗണേശന്‍റെ ബൈക്കിനു പുറകിൽ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗണേശനെ നാട്ടുകാർ ചേർന്ന് മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ബൈക്കിനെ ഇടിച്ചിട്ട കാർ നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ വിവരമറിച്ചതിന് തുടർന്ന് മുക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ കസ്റ്റഡിയിലെടുത്തു. വെള്ളരിശ്ശേരി സ്വദേശി മുഹമ്മദ് വാജിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്.


എന്നാൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാത്തമംഗലം പഞ്ചായത്തിലെ ചിറ്റാലിപിലാക്കൽ വെള്ളലശ്ശേരി റോഡിലെ കുറ്റികുളത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K