26 August, 2023 10:20:57 AM


ലോറിയിൽ കൊണ്ടു പോയ ജെസിബി കാറിനു മുകളിൽ വീണ് അപകടം



കോഴിക്കോട്: ലോറിയിൽ കൊണ്ടു പോവുകയായിരുന്ന ജെസിബി കാറിന് മുകളിൽ വീണ് അപകടം. വടകര മൂരാട് പാലത്താലാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു വടകര-പയ്യോള ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K