07 September, 2023 11:46:13 AM


ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് മുക്കത്ത് രണ്ടുവയസ്സുകാരന്‍ മരിച്ചു



കോഴിക്കോട്: ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടുകൂടിയാണ് അപകടം.

കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നു. ഇങ്ങനെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K