08 September, 2023 04:24:39 PM


കോഴിക്കോട് മുറിയനാലിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു



കോഴിക്കോട്: മുറിയനാലിൽ  ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കുന്ദമംഗലം മുറിയനാലിൽ ഇന്ന് രാവിലെ 7.45ന് ആയിരുന്നു സംഭവം. മുറിയനാൽ സ്വദേശി മുഹമ്മദിൻ്റെ സ്കൂട്ടർ ആണ് കത്തി നശിച്ചത്. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഉടനെ സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് കണ്ട് സ്കൂട്ടർ നിർത്തുകയായിരുന്നു. നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി സ്കൂട്ടറിന്‍റെ തീ അണച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K