13 September, 2023 11:54:45 AM


മോഷ്ടിച്ചു കടത്തവേ ടൂറിസ്റ്റ് ബസ് താമരശ്ശേരിയിൽ അപകടത്തിൽപെട്ടു



കോഴിക്കോട്: മോഷ്ടിച്ചു കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശ്ശേരിയില്‍ അപകടത്തില്‍പ്പെട്ടു. അരീക്കോട് നിന്നും മോഷ്ടിച്ച് കൊയിലാണ്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് താമരശ്ശേരിക്ക് സമീപം കോരങ്ങാട് അപകടത്തില്‍പ്പെട്ടത്.

അരീക്കോട് നോര്‍ത്ത് കൊയക്കോട്ടൂര്‍ മുണ്ടക്കോട്ടില്‍ സിദ്ദീഖിന്‍റെ ഉടമസ്തതയിലുള്ള സിങ്കം ടൂറിസ്റ്റ് ബസ്സാണ് അര്‍ധ രാത്രിയോടെ മോഷ്ടിച്ചത്. ഷെഡില്‍ മറ്റ് മൂന്ന് ബസ്സുകള്‍ക്ക് ഒപ്പമാണ് ഈ ബസ്സും നിര്‍ത്തിയിട്ടിരുന്നത്.

അപകടം നടന്നയുടനെ ബസ്സോടിച്ചിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. താമരശ്ശേരി ട്രാഫിക് പോലീസ് എത്തി ഉടമയെ വിളിക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബസ് നീക്കം ചെയ്തു.

റോഡിനോട് ചേർന്നുള്ള മതിലിൽ ബസ്സ് ഇടിക്കുകയായിരുന്നു. ബസിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ലെന്ന് ഉടമയായ സിദ്ദിഖ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K