26 September, 2023 05:26:09 PM


കോട്ടയത്ത് വ്യവസായിയുടെ ആത്മഹത്യയിൽ കേസെടുത്ത് പൊലീസ്



കോട്ടയം: അയ്മനത്ത് ബാങ്കിന്‍റെ ഭീഷണിയെ തുടർന്നെന്ന് വ്യവസായി ആത്മഹത്യ ചെയ്തത സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് നടപടി. കർണാടക ബാങ്കിന്‍റെ ഭീഷണിയെ തുടർന്നെന്ന്. കുടയംപടിസ്വദേശി ബിനു കെസിയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

ബിനുവിൻ്റെ മരണത്തിനുത്തരവാദികൾ കർണാടക ബാങ്ക് ജീവനക്കാരാണെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. താൻ മരിച്ചാൽ ബാങ്ക് മാനേജരാണ് കാരണക്കാരനെന്ന് പിതാവ് പറഞ്ഞിരുന്നതായും മകൾ വ്യക്തമാക്കിയിരുന്നു. 

ബിനു പണം അടച്ചതായി മാനേജരുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റും ശബ്ദ സന്ദേശവും പുറത്തു വന്നു. ഇതിന് പിന്നാലെ ബാങ്കിന് മുന്നിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. ഇതിനിടയിൽ നാട്ടുകാർ മൃതദേഹവുമായി ബാങ്കിനു മുന്നിൽ എത്തി പ്രതിഷേധിച്ചു. ഈ സമയം പൊലീസ് വലയം ഭേദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ബാങ്കിൻ്റെ മുൻപിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടർന്ന് മന്ത്രി വിഎൻ വാസവൻ വിഷയത്തിൽ ഇടപെട്ടു. കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി പൊലീസിന് നിർദേശം നൽകി. തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി സമരക്കാരുമായി ചർച്ച നടത്തിയതോടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. എന്നാൽ സമ്മർദമോ ഭീഷണി ഉണ്ടായിട്ടില്ലെന്നാണ് ബാങ്കിൻ്റെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K