29 September, 2023 06:17:45 PM


മാലിന്യമുക്ത നിയമസഭാ മണ്ഡലമാകാനൊരുങ്ങി കടുത്തുരുത്തി



കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു.  ഒക്ടോബർ 10നകം പഞ്ചായത്തുതലത്തിലും ഒക്ടോബർ 20നകം വാർഡുതല ജനകീയ   കൺവൻഷനുകളും ഒക്ടോബർ 30ന് ക്ലസ്റ്റർ കൺവൻഷനും പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. ജനുവരി ഒന്നിന് കടുത്തുരുത്തി മണ്ഡലത്തെ മാലിന്യമുക്ത നിയമസഭ മണ്ഡലമായി പ്രഖ്യാപിക്കാൻ എല്ലാവരുടെയും പൂർണസഹകരണമുണ്ടാകണമെന്ന് എം.എൽ.എ. പറഞ്ഞു. 

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം. മാത്യു, നിർമ്മലാ  ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ജോൺസൺ പുളിക്കൽ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  പി.വി. സുനിൽ, ഉഴവൂർ ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ഡോ. സിന്ധു മോൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനി മത്തായി, സജേഷ് ശശി, ടി.കെ. വാസുദേവൻ നായർ, തോമസ് മാളിയേക്കൽ, കെ.എം തങ്കച്ചൻ, എൻ.ബി. സ്മിത, ശ്രീകലാ ദിലീപ്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ബിജു സെബാസ്റ്റ്യൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ്  ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി. പി. ശ്രീശങ്കർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ്  ഡയറക്ടർ സി.എ. പ്രസാദ്, ഉഴവൂർ ബി.ഡി.ഒ. ജോഷി ജോസഫ് എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K