30 September, 2023 11:13:24 AM


ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം



പാലാ: ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പാലാ പുലിയന്നൂരിൽ കാണിക്ക മണ്ഡപത്തിന് സമീപം രാവിലെ 9.30 ഓടെ യാണ്‌  അപകടമുണ്ടായത് . ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചാഞ്ഞു നിൽക്കുന്ന നിലയിലാണ്.

ഇടുക്കിയിൽ നിന്നും കോട്ടയത്തേക്ക് വന്ന കാറും, എറണാകുളത്തു നിന്നും ഇന്ധനവുമായി പാലായ്ക്ക് വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പാലാ പോലീസ് സഥലത്തെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K