30 September, 2023 03:44:59 PM


മാതാവിനെ കൊലപ്പെടുത്തിയ വാകത്താനം സ്വദേശി തുങ്ങി മരിച്ച നിലയിൽ



കോട്ടയം: മാതാവിനെ കൊലപ്പെടുത്തിയ വാകത്താനം സ്വദേശി തുങ്ങി മരിച്ച നിലയിൽ. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജു (52) വിന്‍റെ മൃതദേഹമാണ് വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ കണ്ടെത്തിയത്.

ബിജുവിന്‍റെ മാതാവ്  സതി(80) മരിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനുണ്ടായ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു ജീവനൊടുക്കിയത്. ഓട്ടോറിക്ഷയിൽ കയർ കുടുക്കിട്ട് കഴുത്തിൽ കെട്ടിയ ശേഷം പാലത്തിൽ നിന്ന് ചാടിയ നിലയാണ് മൃതദേഹം കണ്ടെതിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K