05 October, 2023 08:39:49 PM


വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീപിടിത്തം; 2 പേർക്ക് പരിക്ക്



കോട്ടയം: വെള്ളൂര്‍ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൻ്റെ പേപ്പര്‍ മില്ലില്‍ വന്‍ തീപിടിത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം. പേപ്പര്‍ മെഷീൻ്റെ മുകള്‍ ഭാഗവും യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും നിർമ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂർണമായി കത്തിനശിച്ചു.

വൈകിട്ട് ആറ് മണിയോടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്. രണ്ട് ജീവനക്കാർക്കാണ് തീപിടിത്തത്തിനെ തുടർന്ന് പൊള്ളലേറ്റത്. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K