08 October, 2023 07:18:59 PM


തട്ടുകടയിലെ കൊലപാതക ശ്രമം: ചങ്ങനാശ്ശേരിയില്‍ യുവാവ് അറസ്റ്റിൽ



ചങ്ങനാശ്ശേരി: തട്ടുകടയിൽ വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മോർകുളങ്ങര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ  വിനീഷ് കുഞ്ഞുമോൻ (32) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ  നാലാം തീയതി വൈകിട്ട് 11 മണിയോടുകൂടി ചങ്ങനാശ്ശേരി റെയിൽവേ ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ മാടപ്പള്ളി സ്വദേശിയായ യുവാവിനെ കറി വിളമ്പി വച്ചിരുന്ന തൊട്ടിയെടുത്ത് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു. വിനീഷ് കുഞ്ഞുമോന് ചങ്ങനാശ്ശേരി,ഗാന്ധിനഗർ, വാകത്താനം, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി 30 ഓളം കേസുകൾ നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് ആർ നായർ, എ.എസ്.ഐ രഞ്ജീവ് ദാസ്, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, അതുൽ കെ മുരളി, ബെന്നി ചെറിയാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K