11 October, 2023 06:49:19 PM


പുലിക്കുട്ടിശ്ശേരിയിൽ വയോജനപാർക്ക് ഒരുങ്ങി; ഒക്ടോബർ 14 ന് തുറക്കും



കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപതു ലക്ഷം രൂപ ചെലവിൽ പുലിക്കുട്ടിശ്ശേരിയിൽ നിർമിച്ച വയോജന പാർക്ക് ശനിയാഴ്ച (ഒക്ടോബർ 14) തുറന്നുകൊടുക്കും. രാവിലെ 10ന് പാർക്കിന്‍റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സൗജന്യ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പും നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K