09 December, 2023 12:40:18 PM


പനച്ചിക്കാട് പട്ടികജാതി സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകരുടെ കുത്തിയിരിപ്പ് സമരം



കോട്ടയം: പനച്ചിക്കാട് പട്ടികജാതി സഹകരണ ബാങ്കിനു മുൻപിൽ നിക്ഷേപകർ കുത്തിയിരിപ്പ് സമരം നടത്തി. നിക്ഷേപിച്ച പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങുന്ന ഇരുപത്തഞ്ചോളം നിക്ഷേപകരാണ് സംഘടിച്ചെത്തിയത് . പണം തിരികെ നൽകണമെന്ന് ബാങ്കിലുണ്ടായിരുന്ന ഭരണ സമിതിയംഗങ്ങളോട് ഇവർ ആവശ്യപ്പെട്ടു. 

യാതൊരു ഉറപ്പും ലഭിക്കാത്തതിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള നിക്ഷേപകർ ബാങ്കിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.തുടർന്ന് ചിങ്ങവനം പോലീസെത്തി നിക്ഷേപകരുമായി ചർച്ച നടത്തി. പണം തിരികെ ലഭിച്ചില്ലെങ്കിൽ ഡിസംബർ മാസത്തിനു ശേഷം കൂടുതൽ നിക്ഷേപകരെ സംഘടിപ്പിച്ച് പ്രത്യക്ഷ സമര പരിപാടികളുമായി നീങ്ങാനുള്ള ശ്രമത്തിലാണിവർ .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K