16 December, 2023 08:18:54 AM


സ്വന്തം എം.പിയെ അപമാനിച്ച മുഖ്യമന്ത്രിക്കൊപ്പം തുടരാതെ ജോസ്‌ കെ. മാണി മുന്നണി വിടണം - പി.സി.ജോർജ്



കോട്ടയം : സ്വന്തം എം.പിയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തുടരുന്ന ജോസ്‌ കെ. മാണിക്ക്‌ അല്‍പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ മുന്നണി വിടണമെന്നു പി.സി.ജോർജ്. തനിക്ക്‌ ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ പുലഭ്യം പറയാന്‍ മാത്രമാണു മുഖ്യമന്ത്രി നവകേരള യാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റബര്‍ വിഷയത്തില്‍ നാടിനുള്ള ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണു തോമസ്‌ ചാഴികാടന്‍ ശ്രമിച്ചത്‌. ഇതിനാണ്‌ ജോസ്‌ കെ. മാണിയുടെ സാന്നിധ്യത്തില്‍ ചാഴികാടനെ മുഖ്യമന്ത്രി ശകാരിച്ചത്‌. ജനങ്ങളുടെ ആവശ്യങ്ങള്‍പോലും ഒരു ജനപ്രതിനിധിക്കു പറയാന്‍ പറ്റില്ലെന്ന ധാര്‍ഷ്‌ട്യമാണ്‌ പിണറായി വിജയന്‌. 
കേരളത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ

ശബരിമലയില്‍ ഭക്‌തജനങ്ങള്‍ ദുരിതമനുഭവിക്കുമ്ബോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നാടുകാണാനുള്ള കറക്കത്തിലാണ്‌. മണ്ഡലകാലം ആരംഭിച്ച്‌ 20 ദിവസം കഴിഞ്ഞപ്പോഴാണ്‌ ദേവസ്വം മന്ത്രി ശബരിമല സന്ദര്‍ശിച്ചത്‌. നവകേരള സദസിനുവേണ്ടി സംവിധാനമെല്ലാം ദുരുപയോഗിച്ച സര്‍ക്കാര്‍ ശബരിമല തീര്‍ഥാടകരെ തീര്‍ത്തും അവഗണിക്കുകയാണ്‌ എന്നും ജോർജ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K