18 December, 2023 10:29:39 AM


കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു



ഇടുക്കി: മഴ കനത്തത്തോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 137 അടിയാണ്. പരാമവധി 142 അടിയാണ് സംഭരണശേഷി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങൾ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസംകൂടി മഴ തുടരുമെന്നാണ് കലാവസ്ഥ പ്രവചനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K