12 February, 2024 11:45:52 AM


കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് 15 ന്



കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 15നു നടക്കും. രാവിലെ 11നാണു തിരഞ്ഞെടുപ്പ്. മുന്നണി ധാരണയെ തുടർന്നു സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്.  എൽ ഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം ഇനിയുള്ള 2 വർഷം കേരള കോൺഗ്രസ് എമ്മിനാണ്.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജോസ് പുത്തൻകാല, പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൽ, ജെസി ഷാജൻ എന്നിങ്ങനെ 5 അംഗങ്ങളാണ് കേരള കോൺഗ്രസ് എമ്മിനുള്ളത്. നിർമല ജിമ്മി ഒഴികെ ബാക്കി നാലു പേരിൽ ആരാകും എന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയെത്തിയിട്ടില്ല. 22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 14ഉം യുഡിഎഫിന് 7ഉം ബിജെപിക്ക് ഒന്നും അംഗങ്ങളുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K