19 February, 2024 08:19:23 PM


മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ കുമരകത്ത് യുവാവ് അറസ്റ്റിൽ



കുമരകം: ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല നെല്ലിത്താനം ഭാഗത്ത് തുകലുകുന്നേൽ വീട്ടിൽ ഗിരീഷ് ടി. എസ് (34) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം  (17.02.2024) രാത്രിയോടുകൂടി   തിരുവാർപ്പ് പാറേപ്പള്ളി ഭാഗത്തുള്ള യുവാവിന്റെ വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. 

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷാനിഫ്, എസ്.ഐ അനീഷ് കുമാർ, സി.പി.ഓ മാരായ അഭിലാഷ്, സാനു, ജയപ്രകാശ്  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K