25 February, 2024 09:43:33 AM


കോട്ടയം പനയ്ക്കപ്പാലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു



കോട്ടയം: പനയ്ക്കപ്പാലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍  നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. രാത്രി 8 മണിയോടെയായിരുന്നു അപകടം. ബിരുദ ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍. മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയില്‍. മാതാവ് - മിനി. സഹോദരി -ജോസ്മി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മിയുടെ അനിയത്തിയുടെ മകനാണ് ജോഫിന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K