18 March, 2024 03:58:17 PM


പാലായിലും കാഞ്ഞിരപ്പള്ളിയിലും വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്



കോട്ടയം: പാലായിലും കാഞ്ഞിരപ്പള്ളിയിലും വാഹനാപകടം. അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ പായിപ്പാട് സ്വദേശി ശ്രീജിത്തിനെ(35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പാലാ കടപ്പാട്ടൂർ ബൈപാസ് റോഡിലായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ അമയന്നൂർ സ്വദേശി സാജൻ കുരുവിള(51)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോടിന് സമീപമായിരുന്നു അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K