30 May, 2024 04:59:04 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
![](https://www.kairalynews.com/uploads/page_content_images/kairaly_news_17170685440.jpeg)
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
സിവിൽ സർവീസ് പരീക്ഷാ പരിശീലനം; സ്‌പോട്ട് അഡ്മിഷൻ
എം.ജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് പരിശീലന പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ ജൂൺ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9188374553.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എംബിഎ(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴസി ചാൻസ്) പരീക്ഷകൾ ജൂൺ 10ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
![](https://www.kairalynews.com/uploads/page_content_images/kairaly_news_17170712521.jpeg)
പരീക്ഷകൾക്ക് അപേക്ഷിക്കാം
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ ബേസിക് സയൻസസ് - (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്), ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, ഇന്റഗ്രേറ്റഡ് എംഎ ഇൻ ലാംഗ്വേജ് - ഇംഗ്ലീഷ് (പുതിയ സ്‌കീം - 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജൂൺ 19ന് ആരംഭിക്കും.
ജൂൺ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ജൂൺ അഞ്ചു വരെ ഫൈനോടു കൂടിയും ജൂൺ ഏഴു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.