25 May, 2025 07:01:38 PM


മേയ് 27 വരെ കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു



കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും  മേയ് 27 വരെ ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K