28 May, 2025 02:55:56 PM
അപകടകരമായി നിൽക്കുന്ന മരങ്ങൾ/ ശിഖരങ്ങൾ മുറിച്ച് നീക്കണം

കോട്ടയം: സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിൽ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം മരം/മരച്ചില്ല വീണുണ്ടാകുന്ന എല്ലാവിധ അപകടങ്ങളുടെ ഉത്തരവാദിത്വവും അതിന്റെ നഷ്ടപരിഹരാവും വകുപ്പുകൾക്കായിരിക്കുമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.