02 June, 2025 08:59:13 AM
കൈപ്പുഴയിൽ വിൽപ്പനക്കായി കൈവശം വച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോട്ടയം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന. വിൽപ്പനക്കായി കൈവശം വച്ച എംഡിഎംഎ യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം ജില്ലയിൽ കൈപ്പുഴ വില്ലേജിൽ പിള്ളക്കവല ഭാഗത്ത് ഇല്ലിച്ചിറയിൽ ഷൈൻ ഷാജി(26) എന്നയാളെ 38.91 ഗ്രം എംഡിഎംഎ വിൽപ്പനക്കായി കൈവശം വച്ചതിന് കൈപ്പുഴ പിള്ളക്കവല ഭാഗത്ത് വച്ച് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപും നിരോധിത മയക്കു മരുന്ന് ഉൽപ്പന്നങ്ങൾ കൈവശം വച്ച് വിൽപ്പന നടത്തിയതിലേക്ക് നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
സ്‌കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ലഹരി വിപണനം നടത്തുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിലേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐപിഎസിന്റെ പ്രത്യേക നിർദേശാനുസരണം സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തി വരവേ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ
ശ്രീജിത്ത് ടി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ എസ്ഐ അനുരാജ് എം എച്ച്, എഎസ്ഐ നവീൻ എസ് മോനി, സ്പെഷ്യല്‍ സിപിഒമാരായ രഞ്ജിത്ത് ടി എസ് , സജിത്ത് എസ്, സിപിഒമാരായ രാജീവ് എം എസ് , ശ്രീജിത്ത് പി എസ് , അനൂപ് പി റ്റി , ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്, ലിബിൻ മാത്യു, ഡിവിആര്‍ സ്പെഷ്യല്‍ സിപിഒ പ്രതീഷ് കെ എന്നിവരുൾപ്പടെയുള്ള പോലീസ് സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മാരക മയക്കുമരുന്ന് വിൽപ്പനക്കായി എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.