02 June, 2025 07:34:49 PM
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അവസരം

കോട്ടയം: വെള്ള, നീല റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പിങ്കിലേക്ക് മാറ്റുന്നതിന് ജൂൺ 15 വരെ അപേക്ഷിക്കാം. സർക്കാർ ഉത്തരവ് പ്രകാരം മുൻഗണനാ വിഭാഗത്തിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് അർഹരായ പൊതുവിഭാഗം കാർഡ് ഉടമകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.