15 June, 2025 09:53:34 AM


കോട്ടയത്ത് കനത്ത മഴ: മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും ഗതാഗത തടസ്സം



കോട്ടയം: കനത്തമഴയിലും കാറ്റിലും കോട്ടയത്ത് നാശം. മരങ്ങള്‍ പലയിടത്തും കടപുഴകി വീണു. കഴിഞ്ഞ രാത്രിയുണ്ടായ മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ബൈപാസില്‍ ചുങ്കത്ത് വന്‍ മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഗതാഗത തടസ്സപ്പെട്ടു. ചുങ്കം പാലത്തിന് സമീപം നിന്ന കൂറ്റന്‍ വാകമരമാണ് രാവിലെ കടപുഴകി വീണത്. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940