24 June, 2025 08:56:44 PM


ബിനോയിയുടെ സത്യസന്ധതക്ക് പാമ്പാടി പോലീസിന്‍റെ അനുമോദനം



പാമ്പാടി: ബിനോയിയുടെ സത്യസന്ധതക്ക് പാമ്പാടി പോലീസിന്റെ അനുമോദനം. വാകത്താനം നാലുന്നാക്കൽ, കുരിക്കാട്ടുപറമ്പ് വീട്ടിൽ ജോൺ ചാക്കോ മകൻ ബിനോയ് ജോൺ (40 വയസ്സ്) ആണ് പാമ്പാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്. മീനടം ഭാഗത്ത് നിന്നും ഏതോ വാഹനത്തിൽ നിന്നും നഷ്ടപ്പെട്ട 6 ലക്ഷം രൂപ റോഡിൽ നിന്നും ലഭിച്ച  ടൈൽ പണി തൊഴിലാളിയായ  ബിനോയ് ജോൺ 21.06.2025 തിയതി ഈ തുക പാമ്പാടി സ്റ്റേഷനിൽ ഏൽപ്പിച്ചു. തുകയുടെ അവകാശിയായ റെജിമോൻ (വാകത്താനം) സ്റ്റേഷനിൽ എത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങൾ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജാരാക്കുകയും ചെയ്തതിൻ പ്രകാരം  ,പാമ്പാടി പോലീസ്സ്റ്റേഷൻ ഐ പി എസ് എച്ച് ഒ റിച്ചാർഡ് വർഗ്ഗീസ്സ്,SI ഉദയകുമാർ, സാമൂഹിക പ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ പണം  അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു. തനിക്ക് കടബാധ്യത ഉണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനിൽ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസ പത്രം കൊടുത്ത് പാമ്പാടി പോലീസ് ആദരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K