26 June, 2025 09:41:42 AM


കോട്ടയത്ത് വിൽപ്പനയ്ക്ക് എത്തിച്ച നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ



കോട്ടയം: കോട്ടയത്ത് വിൽപ്പനയ്ക്ക് എത്തിച്ച  നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. സനീഷ് (38),  അനൂപ് (30), നൗഫൽ നാസർ കോട്ടയം എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ്  മേധാവി ഷാഹുൽഹമീദ് എ ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ജില്ലാ ഡാൻസാഫ്   ടീമും   ഗാന്ധിനഗർ പോലീസും ചേർന്ന്   ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ  പരിധിയിലുള്ള   ഉണ്ണി ഈശോ പള്ളിക്ക് സമീപം വച്ച്      നിരോധിത മയക്കു മരുന്ന് ഇനത്തിൽ പെട്ട  എംഡിഎംഎ വിൽപ്പന നടത്തി വന്നിരുന്ന  മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച  04.18 ഗ്രാം നിരോധിത രാസലഹരിയായ  എംഡിഎംഎ കണ്ടെടുത്തു.കേസ്  രജിസ്റ്റർ ചെയ്ത് കോട്ടയം ഒന്നാം ക്ലാസ്   മജിസ്‌ട്രേറ്റ് കോടതി - II    മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസ് ഓഫ് ടീമിനൊപ്പം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഐ പി എസ്എച്ച്ഒ   ശ്രീജിത്ത് ടി, എസ്ഐ അനുരാജ് എംഎച്ച്, സ്പെഷ്യല്‍ സിപിഒ മാരായ ദിലീപ് വർമ, രഞ്ജിത്ത് ടി ആര്‍, സിപിഒ മാരായ അനൂപ്,ശ്രീനിഷ് തങ്കപ്പൻ, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K