25 August, 2025 04:08:12 PM


ഉജ്ജ്വലബാല്യം പുരസ്‌കാരം: ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം



കോട്ടയം: വിവിധമേഖലകളിൽ അസാധാരണ മികവുള്ള ആറിനും 18 വയസ്സിനും ഇടയിലുള്ള ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വലബാല്യം 2024' പുരസ്‌കാരത്തിന് കോട്ടയം ജില്ലയിൽ നിന്നുമുള്ള അപേക്ഷകൾ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാര കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം. കോട്ടയം ജില്ലയിൽ നിന്നുള്ള കുട്ടികളുടെ അപേക്ഷ മാത്രമേ ഈ ജില്ലയിൽ പരിഗണിക്കുകയുള്ളു. അപേക്ഷാ ഫോം www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ 2025 ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിങ്സ് അണ്ണാൻകുന്ന് റോഡ് കോട്ടയം -686001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ:
8281899464.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K