25 August, 2025 06:53:15 PM
യുവജന ക്ലബ്ബ്, യുവപ്രതിഭാ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2024 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിന് 18നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമപവർത്തനം (അച്ചടി മാധ്യമം, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ ), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ ഒൻപത് പേർക്കാണ് പുരസ്‌കാരം നൽകുക.
50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/ യുവാ/ അവളിടം ക്ലബുകൾക്ക് മികച്ച യുവജന ക്ലബ്ബിനുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം. ജില്ലാതലത്തിൽ മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും നൽകും. ജില്ലാതലത്തിൽ അർഹത നേടിയ ക്ലബ്ബുകളെ സംസ്ഥാനതല അവാർഡിനായി പരിഗണിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 12. മാർഗനിർദ്ദേശങ്ങളും അപേക്ഷാ ഫോമും ജില്ലാ യുവജന ക്രേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലും ലഭ്യമാണ്. വിശദവിവരത്തിന് ഫോൺ: 04812561105, 949736356.