01 September, 2025 02:59:45 PM
ജില്ലാതല ഓണചന്തയ്ക്ക് കോട്ടയം കഞ്ഞികുഴിയിൽ തുടക്കം

കോട്ടയം : ഓണചന്ത ജില്ലാതല ഉദ്ഘാടനം കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. കൃഷിഭവൻ്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ കഞ്ഞിക്കുഴി പഴയ മാർക്കറ്റ് (കോട്ടയം ഫാം ഓർഗാനിക്സ്)ൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപന കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കമ്മിറ്റി പി എം മാത്യു നിർവഹിച്ചു. ജില്ലാ കൃഷി ഓഫീസർ ജോ ജോസ് മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് ഡയറക്ടർ യമുന ജോസ്, കോട്ടയം നഗരസഭാ കൗൺസിലർ സന്തോഷ്കുമാർ, പ്രൊജക്‌ട് ഡയറക്ടർ മിനി ജോർജ് ആത്മ ജോർജ്, ഡയറക്ടർ റെജിമോൾ തോമസ് തുടങ്ങിയവർ പങ്കെടുത്തു.