13 October, 2025 07:16:13 PM


തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി



കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു. ജില്ലാ തെരഞ്ഞെുടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് നറുക്കെടുപ്പ്.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ബ്ളോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് തിങ്കളാഴ്ച നടന്നത്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നീ സംവരണസീറ്റുകളാണ് നറുക്കെടുപ്പിലൂടെ നിര്‍ണയിക്കുന്നത്.

തിങ്കളാഴ്ച നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണവാര്‍ഡുകളുടെ വിവരം ചുവടെ(സംവരണ വിഭാഗം, സംവരണ നിയോജക നന്പര്‍, പേര് എന്ന ക്രമത്തില്‍)

1.കല്ലറ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:7-കുരിശുപള്ളി ഭാഗം, 14- ഗ്രാമ പഞ്ചായത്ത് ഭാഗം.

പട്ടികജാതി സംവരണം:5- മുല്ലമംഗലം ഭാഗം

സ്ത്രീ സംവരണം:1-മുണ്ടാര്‍, 2-മാണിക്യവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,9-കല്ലറ ചന്ത ഭാഗം,12-കല്ലറ പഴയപള്ളി വാര്‍ഡ്,13-വെല്‍ഫെയര്‍ സ്‌കൂള്‍.

2.ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം:1-ശാന്തിപുരം.

സ്ത്രീ സംവരണം:5-വടക്കേനിരപ്പ്,6-വാക്കാട്,8-കാട്ടാമ്പാക്ക്, 9-ചായംമാക്ക്, 10-തോട്ടക്കുറ്റി,
11- പി.എച്ച്.സി, 12- തിരുവാമ്പാടി,14-ഞീഴൂര്‍ വെസ്റ്റ്.

3.കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:2- ഗവണ്മെന്‍റ് ഹൈസ്‌കൂള്‍, 3- കെ.എസ്.പുരം.

പട്ടികജാതി സംവരണം:4- മങ്ങാട്.

സ്ത്രീ സംവരണം:1- മാന്നാര്‍,8- പറമ്പ്രം, 10- മുട്ടുചിറ വെസ്റ്റ്, 12-ആദിത്യപുരം, 13- ഗവണ്‍മെന്‍റ് ഐ.ടി.ഐ, 17- ആയാംകുടി, 18- ആപ്പുഴ, 20-പോളി ടെക്‌നിക്ക്

4.മുളക്കുളം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:2- വടുകുന്നപ്പുഴ.

പട്ടികജാതി സംവരണം:13- പൂഴിക്കോല്‍ നോര്‍ത്ത്.

സ്ത്രീ സംവരണം:1- മുളക്കുളം, 4- അവര്‍മ്മ, 9- അറുനൂറ്റിമംഗലം,10- കീഴൂര്‍ സൗത്ത്, 12- പൂഴിക്കോല്‍ സൗത്ത്, 15- മൂര്‍ക്കാട്ടുപടി, 16- കാരിക്കോട് സൗത്ത്, 18- മനയ്ക്കപ്പടി.


5.ഉദയനാപുരം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:9- വാഴമന, 17- വല്യാറ.

പട്ടികജാതി സംവരണം:11- വല്ലകം.

സ്ത്രീ സംവരണം:1- അക്കരപ്പാടം,3- നാനാടം,4- ഇരുമ്പൂഴിക്കര,10- കണത്താലി,12- പരുത്തുമുടി,13- ഉദയനാപുരം,15- ആലുംചുവട്.

6.വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:8- പട്ടത്താനം.

പട്ടികജാതി സംവരണം:4- മുച്ചൂര്‍ക്കാവ്.

സ്ത്രീ സംവരണം:1- പൂങ്കാവ്,3- തോട്ടാപ്പള്ളി,5- മറ്റം,10- നഗരിന്ന,11- വെച്ചൂര്‍ പള്ളി,12- ബണ്ട്‌റോഡ്.

7.ടി.വി.പുരം ഗാമപഞ്ചായത്ത്

പട്ടികജാതി സംവരണം:11- തൃണയംകുടം.

സ്ത്രീ സംവരണം:1- പള്ളിപ്പുറത്തുശ്ശേരി,4- ചേരിക്കല്‍,5- ചെമ്മനത്തുകര തെക്ക്,9- മൂത്തേടത്തുകാവ്, 12- കണ്ണുകെട്ടുശ്ശേരി, 13- സരസ്വതി ഭാഗം,14- മറ്റപ്പള്ളി,15- മണ്ണത്താനം.


8 ചെമ്പ് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:2- പനയ്ക്കല്‍.

പട്ടികജാതി സംവരണം:10- തുരുത്തുമ്മ.

സ്ത്രീ സംവരണം:3- ഏലിയമ്മേല്‍,5- കല്ലുകുത്താംകടവ്,8- പാറപ്പുറം,11- ചെമ്പ് പോസ്‌റ്റോഫീസ്,13- വേമ്പനാട്,14- വിജയോദയം
15- മുറിഞ്ഞപുഴ.


9 തലയാഴം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:12- മാടപ്പള്ളി പടിഞ്ഞാറ്.

പട്ടികജാതി സംവരണം:16- അമ്പാനപ്പള്ളി.

സ്ത്രീ സംവരണം:2- തോട്ടകം,4- കൂവ്വം,6- ഉല്ലല,8- കണ്ടംതുരുത്ത്,10- തൃപ്പക്കുടം,14- കരിയാര്‍,15- ഇട ഉല്ലല.

10 മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:4- പഞ്ഞിപ്പാലം.

പട്ടികജാതി സംവരണം:3- തുരുത്തുമ്മ.

സ്ത്രീ സംവരണം:1- തറവട്ടം,5- മറവന്‍തുരുത്ത്,6- ചുങ്കം,8- ചിറേക്കടവ്,11- കൂട്ടുമ്മേല്‍,12- കുലശേഖരമംഗലം,15- വാഴേകാട്.

11 കുമരകം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം:8- അട്ടിപ്പീടിക.

സ്ത്രീ സംവരണം:1- കവണാറ്റിന്‍കര,4- ആപ്പിത്തറ,5- കൊല്ലകേരി,6- ഇടവട്ടം,9- നസ്രേത്ത്,10- ബസാര്‍,13- എസ്.ബി.ഐ,16- ചെപ്പന്നൂര്‍ കരി.

12 അയ്മനം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം:18- ഒളശ്ശ എച്ച്.എസ്

സ്ത്രീ  സംവരണം:1- കരീമഠം, 3- കല്ലുങ്കത്ര,5- ജയന്തി,6- ഇരവീശ്വരം,11- അയ്മനം,12- കൊമ്പനാല്‍,14- ഇളങ്കാവ്,15- കല്ലുമട,16- കുഴിത്താര്‍,20- അമ്പലക്കടവ്,21-ചീപ്പുങ്കല്‍.


13 തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: 12-കിളിരൂര്‍ കുന്നുപുറം.

സ്ത്രീ സംവരണം:1- മോര്‍കാട്,2- ചെങ്ങളം കുന്നുംപുറം,3- ചെങ്ങളത്തുകാവ്,5-തൊണ്ടമ്പ്രാല്‍,10- പഞ്ചായത്ത് സെന്‍ട്രല്‍,11- അറുനൂറ്റിമംഗലം,14- മീഞ്ചിറ,15-പാകത്തുശ്ശേരി,18- ചെങ്ങളം വായനശാല,19- ചെങ്ങളം കേളക്കേരി.


14 ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം:3- ചൂരക്കാവ്

സ്ത്രീ സംവരണം:4- പിണഞ്ചിറക്കുഴി,5- വില്ലൂന്നി,6- തൊണ്ണംകുഴി,7- പഞ്ചായത്ത് വാര്‍ഡ്,8- നേരെകടവ്,0- മെഡിക്കല്‍ കോളജ്,
11- അങ്ങാടി,13- കരിപ്പ,16- നാലുതോട്.

15  നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം:14- പ്രാവട്ടം

സ്ത്രീ സംവരണം:5- എസ്.കെ.വി. സൗത്ത്,6- ഓണംതുരുത്ത്,8- കൈപ്പുഴ ഹോസ്പിറ്റല്‍,9- കൈപ്പുഴ പോസ്‌റ്റോഫീസ്,10- മേക്കാവ്,11- ശാസ്താങ്കല്‍,12- കുട്ടാമ്പുറം,13- പാലത്തുരുത്ത്.

16 അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം:21- വേലംകുളം.

സ്ത്രീ സംവരണം:1- വേദഗിരി,3- ഐ.ടി.ഐ,
4- ചെത്തിത്തോട്,6- റെയില്‍വേ സ്‌റ്റേഷന്‍,10- ടൗണ്‍,11- യൂണിവേഴ്‌സിറ്റി,14- അടിച്ചിറ,15- കന്നുകുളം,17- കൊട്ടാരം,18- ഐ.സി.എച്ച്,
19- മാന്നാനം,24- ശ്രീകണ്ഠമംഗലം.

17 വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:3- വൈക്കോല്‍പ്പടി,15- നീര്‍പ്പാറ.

പട്ടികജാതി സംവരണം:13- തട്ടാവേലി.

സ്ത്രീ സംവരണം: 4- വെള്ളൂര്‍,5- വെള്ളൂര്‍ സൗത്ത്,6- കെ.പി.പി.എല്‍ വാര്‍ഡ്,11- വട്ടിക്കാട്ടുമുക്ക്,14- കരിപ്പള്ളി മല,16- വടകര,
17- വരിക്കാംകുന്ന്.

18 തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:8- തലപ്പാറ.

പട്ടികജാതി സംവരണം:14- കോരിക്കല്‍ പഴമ്പട്ടി.

സ്ത്രീ സംവരണം:3- അടിയം,4- ഉമ്മാംകുന്ന്,5- വെട്ടിക്കാട്ടുമുക്ക്,6- ഡി.ബി. കോളജ്,11- പള്ളിക്കവല,12- തലയോലപ്പറമ്പ് ടൗണ്‍,15- തേവലക്കാട്,16- ചക്കാല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938