16 October, 2025 09:56:19 AM
റിസർവ് ബാങ്കും പോലീസും സഹകരിച്ച് മുതിർന്ന പൗരന്മാർക്കുള്ള സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: വർദ്ധിച്ചുവരുന്ന ഓൺലൈൻ ഓഫ് ലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാലഘട്ടത്തിൽ മുതിർന്ന പൗരന്മാരിൽ സാമ്പത്തിക ഇടപാടുകളിലെ ചതിക്കുഴികളെ കുറിച്ചും, അവയെ പ്രതിരോധിക്കേണ്ട രീതികളെ കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഭാരതീയ റിസർവ് ബാങ്ക്, തിരുവനന്തപുരവും കോട്ടയം ജില്ലാ പോലീസും സംയുക്തമായി മുതിർന്ന പൗരന്മാർക്കുള്ള സാമ്പത്തിക അവബോധ പരിപാടി സംഘടിപ്പിച്ചു. 15-10-2025 തീയതി രാവിലെ 10. 30 മണിക്ക് കോട്ടയം ഫ്ളോറൽ പാലസ് ഹാളിൽ വച്ച് നടന്ന പരിപാടി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ. ഐപി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാജു ഫിലിപ്പ് (എസ് ബി ഐ ലീഡ് ഡിസ്റ്റ്. മാനേജർ), പ്രദീപ് കെ. എസ്.(കൺവീനർ, എസ്എൽബിസി കേരള &ജനറൽ മാനേജർ, കാനറാ ബാങ്ക്) ജ്യോതി കുമാർ പി.(ഡി വൈ എസ് പി ഡിസിആർബി കോട്ടയം ) സബിത് സലിം (അസി. ജനറൽ മാനേജർ ആർബി ഐ) എന്നിവർ പങ്കെടുത്തു. സജിത് കുമാർ ആർ. (സിവിൽ ഇ ഓഫീസർ, സൈബർ ക്രൈം പിഎസ് കോട്ടയം) മുത്തുകുമാർ (ലീഡ് ഡിസ്റ്റ്. ഓഫീസർ ആർ ബി ഐ) രാഹുൽ രാജു (സിഎഫ്എൽ കോർഡിനേറ്റർ പള്ളം ബ്ലോക്ക്) എന്നിവർ വിഷയത്തെ അധികരിച്ച് ക്ലാസുകൾ എടുത്തു. പരിപാടിയിൽ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർ പങ്കെടുത്തു.