29 October, 2016 05:13:27 PM


പി.എസ്.സി അഭിമുഖം

കോട്ടയംജില്ലയില്‍ എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (വിമുക്തഭടന്മാര്‍ക്ക് മാത്രം) - എന്‍.സി.എ-എസ്.സി) തസ്തികയ്ക്ക് (കാറ്റഗറി നം. 110/2016) അഭിമുഖം നവംബര്‍ മൂന്നിന് പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ രാവിലെ 9.30 മുതല്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പ്രമാണങ്ങള്‍ സഹിതം അന്നേ ദിവസം രാവിലെ 7.30 ന് മേഖലാ ഓഫീസില്‍ ഹാജരാകണം. ഇന്റര്‍വ്യൂ മെമ്മോ കിട്ടാത്തവര്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralapsc.gov.in) ലഭ്യമാണ്. പി.എന്‍.എക്‌സ്.4123/16



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K