29 October, 2016 05:20:53 PM


ആയുര്‍വേദ കോഴ്‌സുകള്‍ : സ്‌പോട്ട് അഡ്മിഷന്‍ നാളെ (ഒക്ടോബര്‍ 31)

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആയുര്‍വേദ കോളേജുകളില്‍ ഒഴിവുള്ള ബി.എ.എം.എസ്/ബി.എസ്.എം.എസ്/ബി.യു.എം.എസ് സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നാളെ (ഒക്ടോബര്‍ 31) രാവിലെ 9.30 ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ക്കും സ്‌പോട്ട് അഡ്മിഷനുള്ള മാനദണ്ഡങ്ങളുടെ വിശദാംശത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സെറ്റ് (www.cee-kerala.org) സന്ദര്‍ശിക്കുക. പി.എന്‍.എക്‌സ്.4128/16



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K