02 February, 2026 07:30:27 PM
ബഡ്സ് വിദ്യാർഥികളുടെ ജില്ലാ കലോത്സവം 'തില്ലാന' നാളെ

കോട്ടയം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ബഡ്സ് - ബി.ആർ.സി വിദ്യാർഥികളുടെ ജില്ലാ കലോത്സവമായ 'തില്ലാന' ചൊവ്വാഴ്ച (ഫെബ്രുവരി 3) തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും.
സ്‌കൂൾ യുവജനോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കുന്ന കലാമേളയിൽ ജില്ലയിലെ ഏഴ് ബഡ്സ് സ്‌കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ പങ്കെടുക്കും. ബാൻഡ് മേളം ഉൾപ്പെടെ പതിനഞ്ചോളം മത്സര ഇനങ്ങളാണ് ഉള്ളത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും കൂടുതൽ അവസരങ്ങൾ നൽകുകയും അവരുടെ മാനസികോല്ലാസവും ആത്മവിശ്വാസവും ഉയർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കലോത്സവം നടത്തുന്നത്.





