01 November, 2016 11:15:28 PM


സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) മൂന്നാം ഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റ് ഔട്ട് എടുത്ത അലോട്ട്‌മെന്റ് മെമ്മോ മുഖാന്തരം ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നവംബര്‍ മൂന്നിനകം ഫീസ് ഒടുക്കി നവംബര്‍ നാലിനകം അതത് കോളേജുകളില്‍ പ്രവേശനം തേടണം. ഫോണ്‍: 0471 2560362. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K