02 November, 2016 12:33:50 AM


പടക്കം വില്പന ലൈസൻസിന് 20 നകം അപേക്ഷിക്കണം

കോട്ടയം : ക്രിസ്തുമസ്/പുതുവർഷത്തോടനുബന്ധിച്ച് പടക്കം വില്പനക്കുളള താൽക്കാലിക എൽ.ഇ 5 ലൈസൻസിന് നവംബർ 20നകം അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം 0070-60-103-99 എന്ന ശീർഷകത്തിൽ 600 രൂപ ഫീസടച്ച് ചലാൻ രസീതിയും അപേക്ഷകന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഹാജരാക്കണം. നവംബർ 20ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ജില്ലാ പോലീസ് മേധാവിയും തഹസീൽദാരും അന്വേഷണം നടത്തി ശുപാർശ ചെയ്യുന്ന അപേക്ഷകളിൽ വാണിജ്യ നികുതി വകുപ്പിൽ നിന്നും കാഷ്വൽ ട്രെയിഡർ  രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ലൈസൻസ് അനുവദിക്കുക. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K