07 November, 2016 04:00:49 PM


കൊച്ചിൻ ഫിലിം സൊസൈറ്റി - ആക്റ്റിംഗ് വർക്ക് ഷോപ്പ്

കൊച്ചി : കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നവംബർ 19, 20 തീയതികളിൽ എറണാകുളത്തു ആക്റ്റിംഗ് വർക്ക് ഷോപ്പ് സംഘടിപ്പിയ്ക്കുന്നു. അഭിനയം ഒരു പ്രൊഫഷനായി സ്വീകരിയ്ക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും സിനിമാ അഭിനയത്തിന്റെ ടെക്നിക്കുകളും സ്കില്ലുകളും പരിചയപെടുത്തികൊണ്ടുള്ള ഗ്രൂപ് എക്സർസൈസുകളും, റിഹേഴ്സലുകളും വർക്ക് ഷോപ്പിന്റെ ഭാഗമായി ഉണ്ടാകും. 



പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അദ്ധ്യാപകനായിരുന്ന പ്രൊഫ. ചന്ദ്രമോഹനൻ നായരാണ് വർക്ക്ഷോപ്പിലെ ക്ലാസ്സുകൾ നയിക്കുന്നത്. പതിനാറുവയസ്സിനു മുകളിലുള്ള, ആദ്യം രജിസ്റ്റർ ചെയ്യുന്നഇരുപതു പേർക്കു മാത്രമാണ് പ്രവേശനം. ചാവറ കൾച്ചറൽ സെന്ററിലാണ് വർക്ക്ഷോപ്പിന്റെവേദി. രജിസ്‌ട്രേഷൻ ഫീസ് 2000 രൂപയാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 15ആണ്.


കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ പേരിൽ കാനറാ ബാങ്കിന്റെ ബാനർജി റോഡ് ശാഖയിലുള്ള 0805101015333 എന്ന അക്കൗണ്ട് നമ്പറിൽ (IFSC  CNRB0000805) പണമടയ്ക്കാവുന്നതാണ്. എറണാകുളത്തു മുല്ലശ്ശേരി കനാൽ റോഡിലുള്ള ''ചിത്രപട''ത്തിന്റെ ഓഫിസിലും നേരിട്ട് രജിസ്റ്റർചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർ  വിവരങ്ങൾ cochinfilmsociety84@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി - 9605367450, 9388609590.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K